Advertisment

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: ബർഹൈത്, തുണ്ടി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ബര്‍ഹയ്ത് മണ്ഡലത്തില്‍ നിന്ന് ഹേമന്ത് സോറനെതിരെയാണ് ഗാംലിയേല്‍ ഹെംബ്രോമി മത്സരിക്കുന്നത്.

New Update
Jharkhand Assembly Elections 2024

ഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി.

Advertisment

നിലവിലെ പട്ടികയില്‍ ബര്‍ഹെയ്ത് മണ്ഡലത്തില്‍ നിന്ന് ഗാംലിയേല്‍ ഹെംബ്രോമിന്റെയും തുണ്ടി മണ്ഡലത്തില്‍ നിന്ന് വികാസ് മഹ്‌തോയുടെയും സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രഖ്യാപിച്ചു.

ബര്‍ഹയ്ത് മണ്ഡലത്തില്‍ നിന്ന് ഹേമന്ത് സോറനെതിരെയാണ് ഗാംലിയേല്‍ ഹെംബ്രോമി മത്സരിക്കുന്നത്. ബര്‍ഹെയ്ത് സീറ്റ് ജെഎംഎം കോട്ടയായാണ് കണക്കാക്കപ്പെടുന്നത്.

2019ലെ തെരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്‍ തന്റെ എതിരാളിയായ ബിജെപിയുടെ സൈമണ്‍ മാള്‍ട്ടോയെക്കാള്‍ 25,740 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ വിജയിച്ചത്. സോറന്‍ ദുംകയിലും വിജയിച്ചെങ്കിലും ബര്‍ഹെയ്ത് നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

Advertisment