New Update
/sathyam/media/media_files/eTr0onEtdOpygxYrwZEE.jpg)
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു. 66 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. 68 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്.
Advertisment
പാർട്ടി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടി ധന്‌വാറിൽ മത്സരിക്കും. മുന്‍ ജെഎംഎം നേതാക്കളായ സീത സോറൻ ജംതാരയിലും, മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ സറൈകെല്ലയിലും മത്സരിക്കും.
ചൈബാസയിൽ നിന്ന് ഗീത ബൽമുച്ചു, ജഗനാഥ്പൂരിൽ നിന്ന് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ, പോട്കയിൽ നിന്ന് മീര മുണ്ട എന്നിവരും ജനവിധി തേടും. നവംബർ 13, 20 തീയതികളിലാണ് തിരഞ്ഞെടുപ്പ്.