റാഞ്ചി: വരാനിരിക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 താര പ്രചാരകരെ പ്രഖ്യാപിച്ച് ബിജെപി. 40 അംഗ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ, രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുന്നു.
ചമ്പായി സോറന്‍, സീത സോറന്‍, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ശിവരാജ് സിംഗ് ചൗഹാന്‍, ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകള്‍.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 66 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഒക്ടോബര്‍ 19 ന് പുറത്തിറക്കിയിരുന്നു. ധനവാറില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയെയും സറൈകെലയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ചമ്പായി സോറനെയും മത്സരിപ്പിക്കും.
ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ ഭാര്യാസഹോദരി സീത സോറനെ ജംതാരയില്‍ നിന്നുള്ള നോമിനിയായി പാര്‍ട്ടി തിരഞ്ഞെടുത്തു.
ഗീത കോറ, മുന്‍ കേന്ദ്രമന്ത്രി സുദര്‍ശന്‍ ഭഗത് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.