റാഞ്ചി: ജാര്‍ഖണ്ഡിലെ കൊഡെര്‍മയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹസാരിബാഗിലും ജംഷഡ്പൂരിലും രണ്ട് പാര്‍ട്ടി റാലികളെ കൂടി മുഖ്യമന്ത്രി അഭിസംബോധന ചെയ്യും.
ജെഎംഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ മന്ത്രിമാര്‍ക്കെതിരായ അഴിമതി കേസുകള്‍ യോഗി ചൂണ്ടിക്കാട്ടി. മുന്‍ മന്ത്രി ആലംഗീര്‍ ആലമിനെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനോട് ഉപമിച്ച അദ്ദേഹം, ഔറംഗസേബ് ചെയ്തതുപോലെ ആലം സംസ്ഥാനത്തെ കൊള്ളയടിച്ചെന്നും ആരോപിച്ചു.
ടെന്‍ഡര്‍ അഴിമതിയില്‍ അറസ്റ്റിലായ ആലം ഈ വര്‍ഷം ജൂണില്‍ രാജിവച്ചിരുന്നു.
രാജ്യത്തിന്റെ സുരക്ഷ, ആത്മാഭിമാനം, തൊഴില്‍, സ്ത്രീ ശാക്തീകരണം എന്നിവയുടെ ഉറപ്പാണ് ബിജെപി. വികസനവും പൈതൃകവും തമ്മിലുള്ള ഏകോപനത്തിന്റെ ഉറപ്പ് കൂടിയാണ് ബിജെപി.
ഇന്ന് നിങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന് സാക്ഷ്യം വഹിക്കുന്നു. അയോധ്യയില്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദീപോത്സവത്തിന്റെ മഹത്തായ ആഘോഷത്തിനും നിങ്ങള്‍ സാക്ഷ്യം വഹിക്കുമായിരുന്നു.
സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചവര്‍ക്ക് മറുപടി പറയേണ്ട സമയമാണ് ഈ തിരഞ്ഞെടുപ്പ്. രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഭരിക്കാന്‍ അവസരം നല്‍കിയെങ്കിലും സത്യസന്ധതയോടെ ഏതെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.