ഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ വിജയം കരസ്ഥമാക്കി ഭരണം നിലനിര്‍ത്തി. ബിജെപി മാത്രം 132 സീറ്റുകള്‍ നേടി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആകെയുള്ള 288 സീറ്റുകളില്‍ 235 സീറ്റുകളും നേടി മഹാരാഷ്ട്ര നിയമസഭയിലെ ഭൂരിപക്ഷം മഹായുതി സഖ്യം വിജയകരമായി മറികടക്കുകയായിരുന്നു.
അതേസമയം, 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 56 സീറ്റുകള്‍ നേടി ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ പരാജയപ്പെടുത്തി.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎം 34 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലും ആര്‍ജെഡി നാല് സീറ്റുകളിലും വിജയിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) (ലിബറേഷന്‍) സിപിഐ(എംഎല്‍)(എല്‍) എന്നിവര്‍ രണ്ട് സീറ്റുകള്‍ നേടി.
മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ഒറ്റഘട്ടമായി 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്ക് നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. നവംബര്‍ 23 ന് രാവിലെ 8 മണിക്ക് രണ്ട് സംസ്ഥാനങ്ങളുടെയും വോട്ടെണ്ണല്‍ ആരംഭിച്ചു.
മഹാരാഷ്ട്രയില്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയോട് അധികാരം നിലനിര്‍ത്താന്‍ മത്സരിച്ചു.
ബിജെപി, ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന, അജിത് പവാറിന്റെ എന്‍സിപി, ജെഎസ്എസ്, ആര്‍എസ്വിഎ, ആര്‍വൈഎസ്പി എന്നിവ ഉള്‍പ്പെടുന്നതാണ് മഹായുതി. എംവിഎയില്‍ കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), ശരദ് പവാറിന്റെ എന്‍സിപി-എസ്പി, പിഡബ്ല്യുപിഐ എന്നിവരും ഉള്‍്‌പ്പെടുന്നു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഓരോ കക്ഷികളും നേടിയ സീറ്റ് നില ഇങ്ങനെ
ബിജെപി: 132
ശിവസേന: 57
എന്‍സിപി: 41
ശിവസേന (യുബിടി): 20
കോണ്‍ഗ്രസ് 16
എന്‍സിപി-എസ്പി: 10
സമാജ്വാദി പാര്‍ട്ടി: 2
ജന്‍ സുരാജ്യ ശക്തി: 2
രാഷ്ട്രീയ യുവ സ്വാഭിമാന്‍ പാര്‍ട്ടി: 1
രാഷ്ട്രീയ സമാജ് പക്ഷ്:1
എഐഎംഐഎം: 1
സിപിഐ(എം): 1
പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ: 1
രാജര്‍ഷി ഷാഹു വികാസ് അഘാഡി: 1
സ്വതന്ത്രന്‍: 2
81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 56 സീറ്റുകളോടെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം ഇന്ത്യാ സഖ്യത്തെ വിജയത്തിലേക്ക് നയിച്ചു. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ 24 സീറ്റുമായി പിന്നിലായി. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം ആണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്.
ജാര്‍ഖണ്ഡ് നിയമസഭയില്‍ ഓരോ കക്ഷികള്‍ക്കും ലഭിച്ച സീറ്റ് നില ഇങ്ങനെ
- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച: 34
- ഭാരതീയ ജനതാ പാര്‍ട്ടി: 21
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്: 16
- രാഷ്ട്രീയ ജനതാദള്‍: 4
- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) (ലിബറേഷന്‍): 2
- എജെഎസ് യു പാര്‍ട്ടി: 1
- ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്): 1
- ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച: 1
- ജനതാദള്‍ (യുണൈറ്റഡ്): 1