ഡൽഹി: പഹൽഗാമിലെ ഭീകരാക്രമണവും തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂരും വിശദീകരിക്കാൻ ഇന്ത്യ നിയോഗിച്ച സർവകക്ഷി സംഘം വിവിധ രാജ്യങ്ങളിൽ പര്യടനം തുടരുകയാണ്. സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എംപിയും സംഘത്തിലുണ്ട്.
കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഈ പര്യടനത്തിലൂടെ ലക്ഷ്യം വെക്കുന്നത്, അത് ഫലപ്രദമായി തന്നെ പൂർത്തിയാക്കുകയാണ് ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവർ.
പാകിസ്ഥാൻ മതാധിഷ്ഠിത രാജ്യമാണെന്നും അത് വെറുപ്പിന്റെയും മത ഭ്രാന്തിന്റെയും രാജ്യമാണെന്നും കൊറിയയിലെ സന്ദർശനത്തിൽ ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തിൽ ജനിച്ച രാജ്യമാണ് പാകിസ്ഥാൻ എന്നും ഇന്ത്യ ജനാധിപത്യ മതേതര രാജ്യമാണെന്നും ജോൺ ബ്രിട്ടാസ് വിശദീകരിച്ചു.
/sathyam/media/media_files/2025/05/31/FyjmMUtDnCJoQwV1vKM3.jpg)
അതേസമയം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത നൽകിയ രീതികളെ ജോൺ ബ്രിട്ടാസ് വിമർശിക്കുകയും ചെയ്തു.
ഇന്ത്യയുടെ സൈനിക നടപടിയെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മാത്രമേ പല രാജ്യങ്ങളും അറിഞ്ഞിട്ടുള്ളൂവെന്നും യഥാർത്ഥ വസ്തുത അറിയിക്കലാണ് ദൗത്യമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പാകിസ്ഥാൻ അനുകൂല വർത്തകളാണെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പെടെയുള്ള സംഘം വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി ഇന്ത്യയുടെ സൈനിക നടപടിയും ഓപ്പറേഷൻ സിന്ദൂരും പാകിസ്ഥാന്റെ സമീപങ്ങളും വിശദീകരിച്ചു.