റിയാസി ആക്രമണം: മൂന്ന് ഭീകരരില്‍ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു പോലീസ്; വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസ് വെടിവെപ്പിനെ തുടര്‍ന്ന് തോട്ടിലേക്ക് മറിയുകയും ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

New Update
jk Untitledj.jpg

ജമ്മു: ജമ്മു കശ്മീരിലെ റിയാസിയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്ത് രണ്ട് ദിവസത്തിന് ശേഷം ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരില്‍ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ദൃക്സാക്ഷികള്‍ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരന്റെ രേഖാചിത്രം തയ്യാറാക്കിയതെന്നാണ് വിവരം. 

അടുത്തിടെ പൂനി മേഖലയില്‍ ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനെക്കുറിച്ച് ഫലപ്രദമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് റിയാസി പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഞായറാഴ്ച ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് തീര്‍ഥാടകരുമായി കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.