Advertisment

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: അഞ്ചാം പട്ടിക പുറത്തിറക്കി ജെഎംഎം: ജാമയില്‍ നിന്ന് മുന്‍ ബിജെപി എംഎല്‍എ ലോയിസ് മറാണ്ഡി മത്സരിക്കും

നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.നവംബര്‍ 23 നാണ് വോട്ടെണ്ണല്‍.

New Update
jmm Jharkhand Assembly election

ഡല്‍ഹി: 2024ലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തെരഞ്ഞെടുപ്പിനുള്ള അഞ്ചാമത്തെ പട്ടിക പുറത്തിറക്കി.

Advertisment

മുന്‍ ബിജെപി നിയമസഭാംഗം ലോയിസ് മറാണ്ഡിയെ ജാമ സീറ്റില്‍ നിന്ന് നോമിനിയായി പാര്‍ട്ടി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 22-നാണ് ബി.ജെ.പി വിട്ട് ലോയിസ് മറാണ്ടി ജെ.എം.എമ്മില്‍ ചേര്‍ന്നത്. 

മുന്‍ ബിജെപി എംഎല്‍എ കൂടിയായ ലോയിസ് മറാണ്ടി 2014ല്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ദുംകയില്‍ നിന്ന് 5,262 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയിരുന്നു. 81 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജെഎംഎം ആകെ 43 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.നവംബര്‍ 23 നാണ് വോട്ടെണ്ണല്‍.

Advertisment