New Update
/sathyam/media/media_files/2025/10/16/jnu-2025-10-16-12-49-28.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വീണ്ടും സംഘര്‍ഷം. ഒക്ടോബര്‍ 15-ന് ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗിനിടെ രണ്ട് വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടായി.
Advertisment
ഈ ഏറ്റുമുട്ടലില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. എബിവിപി അംഗങ്ങളാണ് മീറ്റിംഗിനെ അക്രമാസക്തമാക്കിയത് എന്നാണ് ഇടതുപക്ഷവുമായി ബന്ധമുള്ള എസ്എഫ്‌ഐ, എഐഎസ്എ സംഘടനകള്‍ ആരോപിക്കുന്നത്.
എന്നാല്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വിദ്യാര്‍ത്ഥികളെക്കുറിച്ച് ഇടതുപക്ഷ കൗണ്‍സിലര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് വഴക്ക് ആരംഭിച്ചതെന്ന് എബിവിപി പറയുന്നു.