/sathyam/media/media_files/2026/02/26/jnu-student-march-2026-02-26-21-31-01.jpg)
ഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) വൈസ് ചാൻസലർക്കെതിരെ ജാതി അധിക്ഷേപ വിവാദത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രതിഷേധം ശക്തമാക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
പോലീസ് സർവകലാശാലയുടെ പ്രധാന ഗേറ്റുകൾ പൂട്ടിയെങ്കിലും വിദ്യാർത്ഥികൾ പൂട്ടുകൾ തകർക്കുകയും ബാരിക്കേഡുകൾ നീക്കുകയും ചെയ്തു. കാമ്പസിനകത്തും പുറത്തും വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ജാതി വിവേചനം ഒഴിവാക്കാൻ യു.ജി.സി ചട്ടം നടപ്പിലാക്കുക, വിദ്യാഭ്യാസ വിഹിതം വർദ്ധിപ്പിക്കുക, പുറത്താക്കിയ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളെ തിരിച്ചെടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
സമത്വ മാർച്ചിന് നേരെ എ.ബി.വി.പി നടത്തിയ അക്രമത്തിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്നും വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കാമ്പസിനുള്ളിലെ സമരം ഇപ്പോഴും തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us