ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പെണ്‍വാണിഭത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാക്കിയ സംഭവത്തില്‍ രണ്ട് സഹോദരിമാരും ഇവരുടെ സഹോദരനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. സഹോദരിമാരായ അമ്രീന്‍, അഫ്രീന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഛത്തീസ്ഗഢില്‍ ബ്യൂട്ടീഷ്യനായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് അഹമ്മദാബാദിലെത്തിച്ച് യാസിര്‍, ബിലാല്‍, ചാനു എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

New Update
pen

ഭോപ്പാല്‍: ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പെണ്‍വാണിഭത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാക്കിയ സംഭവത്തില്‍ രണ്ട് സഹോദരിമാരും ഇവരുടെ സഹോദരനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 

Advertisment

സഹോദരിമാരായ അമ്രീന്‍, അഫ്രീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സഹോദരന്‍മാരായ ജമാല്‍, സഹായി ചന്ദന്‍ യാദവ് എന്നിവരെയും ബാഗ് സേവാനിയ പൊലീസ് പിടികൂടി. കേസിലെ മറ്റു പ്രതികളായ ജന്നത്ത്, യാസിര്‍ ഗീ വാല എന്നിവര്‍ ഒളിവിലാണ്.

പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഛത്തീസ്ഗഢില്‍ ബ്യൂട്ടീഷ്യനായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് അഹമ്മദാബാദിലെത്തിച്ച് യാസിര്‍, ബിലാല്‍, ചാനു എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. 

ഭോപ്പാല്‍ സ്വദേശിനിയായ മറ്റൊരു യുവതിയെ ചന്ദന്‍ യാദവ് തന്റെ സഹോദരിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. തുടര്‍ന്ന് പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

അബ്ബാസ് നഗറിലെ ചേരിപ്രദേശത്ത് താമസിച്ചിരുന്ന അമ്രീനും അഫ്രീനും അടുത്തകാലത്തായി നഗരത്തിലെ ആഡംബര വില്ലയായ സാഗര്‍ റോയല്‍ വില്ലാസിലേക്ക് താമസം മാറിയിരുന്നു.

യുവതികളെ ചൂഷണം ചെയ്ത് സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഇവര്‍ ഈ ആഡംബര ജീവിതം നയിച്ചിരുന്നതെന്നാണ് പൊലീസ് കരുതുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

പ്രതിമാസം പതിനായിരം രൂപ ശമ്പളത്തില്‍ വീട്ടുജോലിയും ഒപ്പം സൗജന്യ താമസവും ഭക്ഷണവും ആഡംബര ജീവിതശൈലിയും വാഗ്ദാനം ചെയ്താണ് ഇവര്‍ ഇരകളെ വലയിലാക്കിയിരുന്നത്.

ജോലിയില്‍ പ്രവേശിച്ച ശേഷം യുവതികളെ വിവിധ പാര്‍ട്ടികളിലും പബ്ബുകളിലും കൊണ്ടുപോയി മദ്യം കഴിക്കാന്‍ നര്‍ബന്ധിക്കുകയും ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും പരാതിയിലുണ്ട്.

 പീഡനത്തിന് ശേഷം യുവതികള്‍ ജോലി ഉപേക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.

ഇസ്ലാം മതം സ്വീകരിച്ചാല്‍ നല്ല കുടുംബത്തില്‍ നിന്ന് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് ചന്ദന്‍ യാദവ് യുവതിയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. 

പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും പരിശോധിച്ചുവരികയാണെന്നും ഈ സംഘത്തിന് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുള്ള വലിയ ശൃംഖലയുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisment