/sathyam/media/media_files/2025/12/27/untitled-2025-12-27-15-01-21.jpg)
ഡല്‍ഹി: യുഎസില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികള്‍ക്കിടയില്‍ വിദ്വേഷ പരാമര്‍ശങ്ങളുമായി അമേരിക്കന്‍ പത്രപ്രവര്‍ത്തകനും വലതുപക്ഷ ആക്ടിവിസ്റ്റുമായ മാറ്റ് ഫോര്‍ണി.
2026 ല്‍ ഇന്ത്യക്കാരെയും ഹിന്ദു ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടക്കുമെന്ന് മാറ്റ് ഫോര്‍ണി മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ വംശജരെയും നാടുകടത്തണമെന്ന് ഫോര്‍ണി ആവശ്യപ്പെട്ടു.
2026 ല്‍ അമേരിക്കയിലെ ഇന്ത്യക്കാരോടുള്ള വിദ്വേഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ഇന്ത്യന്‍ വംശജരായ ആളുകള്‍, അവരുടെ വീടുകള്‍, ബിസിനസുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ വ്യാപകമായ അക്രമത്തിന് വിധേയമാകുമെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെട്ടു. എന്നാല്‍ വിവാദമായതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ ജീവന്‍ രക്ഷിക്കാനും രാജ്യത്ത് ഐക്യം നിലനിര്‍ത്താനും അവരെയെല്ലാം ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ഫോര്‍ണി പറഞ്ഞു.
എല്ലാ ഇന്ത്യക്കാരെയും നാടുകടത്തണം. ഈ ആക്രമണങ്ങള്‍ വെള്ളക്കാരല്ല, ആഫ്രിക്കന്‍-അമേരിക്കക്കാര്‍, ഹിസ്പാനിക് വംശജര്‍, പാകിസ്ഥാന്‍ വംശജര്‍ എന്നിവരായിരിക്കും നടത്തുന്നതെന്നും ഫോര്‍ണി അവകാശപ്പെട്ടു. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us