Advertisment

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള സുപ്രധാന കൂടിക്കാഴ്ചയ്ക്കായി നരേന്ദ്ര മോദിയെ കണ്ട് ജെ പി നദ്ദയും അമിത് ഷായും

നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുള്ള സുപ്രധാന യോഗത്തിനായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നരേന്ദ്ര മോദിയുടെ വസതിയിലെത്തി. 

New Update
modi 7untitles3.jpg

ഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

Advertisment

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോദിയെ തിരഞ്ഞെടുത്തത് സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും പിന്തുണ അറിയിച്ച് എന്‍ഡിഎ നേതാക്കളും കത്ത് നല്‍കുകയും ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി മോദിയെ നിയുക്ത പ്രധാനമന്ത്രിയായി നിയമിച്ചത്.

ഞായറാഴ്ച വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ വച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും.

നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുള്ള സുപ്രധാന യോഗത്തിനായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നരേന്ദ്ര മോദിയുടെ വസതിയിലെത്തി. 

നാളെ വൈകുന്നേരം നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ അത്താഴവിരുന്ന് സംഘടിപ്പിക്കും. നരേന്ദ്ര മോദി, ബിജെപി എംപിമാര്‍, മുഖ്യമന്ത്രിമാര്‍, ഭാരവാഹികള്‍ എന്നിവര്‍ അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment