New Update

പാട്‌ന: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ആക്ഷേപവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ.
Advertisment
2008-ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ നേതാവാണ് സോണിയ ഗാന്ധിയെന്ന് ജെ പി നദ്ദ വിമർശിച്ചു. ബിഹാറിലെ മധുബനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബട്‌ല ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടു. അതുകേട്ട് സോണിയാ ഗാന്ധി കരഞ്ഞുവെന്നാണ് കോൺഗ്രസ് പറഞ്ഞത്. രാജ്യദ്രോഹികളുമായുള്ള നിങ്ങളുടെ ബന്ധം എന്താണ്? നിങ്ങളുടെ സഹതാപത്തിന് പിന്നിലെ കാരണം എന്താണ്?
അവരോട് നിങ്ങൾക്ക് എന്താണ് ഇഷ്ടം?,' അദ്ദേഹം ചോദിച്ചു. 2008 സെപ്റ്റംബറിൽ ബട്‌ല ഹൗസിൽ നടന്ന ഏറ്റുമുട്ടലിൽ ഡൽഹി പൊലീസ് ഇൻസ്‌പെക്ടർ മോഹൻ ശർമ്മയും ഭീകരരായ ആതിഫും സാജിദും കൊല്ലപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us