New Update
/sathyam/media/media_files/2024/11/11/HbhHvQJeYXXJBWqTdwBO.jpg)
ഡല്‍ഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. മുന്‍ഗാമിയായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റത്. വിരമിച്ച ജസ്റ്റിസ് ചന്ദ്രചൂഡാണ് ജസ്റ്റിസ് ഖന്നയുടെ പേര് ശുപാര്‍ശ ചെയ്തത്.
Advertisment
അടുത്ത വര്‍ഷം മെയ് 13 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി തുടരും.
1960 മെയ് 14 ന് ജനിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ഡല്‍ഹി സര്‍വകലാശാലയിലെ കാമ്പസ് ലോ സെന്ററില്‍ നിന്ന് നിയമം പഠിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം മൂന്നാം തലമുറ അഭിഭാഷകനായിരുന്നു.
നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (NALSA) എക്സിക്യൂട്ടീവ് ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us