/sathyam/media/media_files/2025/09/15/robery-2025-09-15-20-38-02.jpg)
ചെന്നൈ: ജ്വല്ലറിയിലേക്ക് പണവുമായി പോയ മാനേജര്‍ ഉള്‍പ്പെടുന്ന സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവന്‍ കവര്‍ന്ന് മോഷ്ടാക്കള്‍. ചെന്നൈയിലെ ആര്‍കെ ജ്വല്ലറിയിലെ ജീവനക്കാരെയാണ് ആക്രമിച്ചത്. സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങള്‍ എത്തിക്കുന്ന സ്ഥാപനമാണ് ആര്‍കെ ജ്വല്ലറി.
ഓര്‍ഡര്‍ അനുസരിച്ചുള്ള ആഭരണങ്ങള്‍ മറ്റു ജ്വല്ലറികളിലേക്ക് എത്തിച്ച് ഡിണ്ടിഗലില്‍ വെച്ച് ബാക്കി സ്വര്‍ണവുമായി മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. അജ്ഞാതസംഘം കാറിലെത്തുകയും മുളുകുപൊടിയെറിഞ്ഞ് ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. ശേഷം സ്വര്‍ണവുമായി സംഘം കടന്നുകളയുകയും ചെയ്തു.
തിരിച്ചിറപ്പള്ളി ചെന്നൈ ഹൈവേയിലെ സമയപുരത്തിന് സമീപത്തു നിന്നാണ് ആക്രമണം ഉണ്ടായത്. ഉടനടി മാനേജര്‍ സമയപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലംഗ സംഘത്തെയാണ് പ്രതികളെ പിടികൂടാനായി സമയപുരം പൊലീസ് രൂപീകരിച്ചത്.