കർണാടക ഹുൻസൂരിൽ ജ്വല്ലറിയില്‍ വൻ കവര്‍ച്ച: തോക്കു ചൂണ്ടിയെത്തിയ അഞ്ചംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
theft-1

ബം​ഗളൂരു: കർണാടക ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു. 

Advertisment

കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കവർച്ചാ സംഘം തട്ടിയതായി ജ്വല്ലറി അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ക‍ഴിഞ്ഞ 24ന് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വർണമാല മോഷ്ടാവ് കവർന്നിരുന്നു. കോഴിക്കോട് വടകര പുതുപ്പണത്ത് സ്വദേശിനി രസിതയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് മോഷണം പോയത്. 

ക‍ഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. ഇരുനില ഓടിട്ട വീടിൻ്റെ മുകൾഭാഗത്തെ ഓടുകൾ നീക്കിയാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്.

ഉറങ്ങുന്നതിനിടെ മോഷ്ടാവ് യുവതിയുടെ കഴുത്തിൽ പിടിച്ചപ്പോൾ ഞെട്ടി ഉണർന്ന് ബഹളം വയ്ക്കുകയായിരുന്നു. പിടിവലിക്കിടെ, മുറിയിൽ നിന്നും മോഷ്ടാവ് സ്വർണ മാലയുമായി രക്ഷപ്പെട്ടു. ഡോഗ് സ്ക്വാഡ് വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

Advertisment