/sathyam/media/media_files/InITc4XI6wkV2E68ikH1.jpg)
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ബിജെപിയുടെ മോശം പ്രകടനം ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ തിരസ്‌കരണമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ആത്മപരിശോധന നടത്തുകയും തെറ്റ് സംഭവിച്ചതിൽ നിന്ന് പാഠം പഠിക്കുകയും ചെയ്യും. തമിഴ്‌നാട്ടിൽ ബിജെപി വിജയിക്കാത്തതിൽ താന്‍ അസംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെയുമായുള്ള ബന്ധം നിലനിർത്തിയിരുന്നെങ്കിൽ പാർട്ടി കൂടുതൽ മെച്ചപ്പെടുമായിരുന്നേക്കാമെന്ന നിർദ്ദേശങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. എഐഎഡിഎംകെയുമായുള്ള സഖ്യം മുൻകാലങ്ങളിൽ ഫലവത്തായില്ലെന്നും, തിരിഞ്ഞുനോക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത തവണ വോട്ട് വിഹിതം വർദ്ധിപ്പിക്കുക മാത്രമല്ല, എംപിമാരെ പാർലമെൻ്റിലേക്ക് അയയ്ക്കുകയും ചെയ്യും. വരും വർഷങ്ങളിൽ പാർട്ടിയുടെ വോട്ട് വിഹിതം ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപി തീർച്ചയായും വളർന്നുവെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us