അഫ്ഗാനിസ്ഥാൻ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഇന്ത്യ 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ അയച്ചു

'ഇന്ത്യ തുടര്‍ന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ മാനുഷിക സഹായം അയയ്ക്കുകയും ചെയ്യും.' എന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വാരാന്ത്യത്തില്‍ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടര്‍ന്ന് കാബൂളിലേക്ക് 21 ടണ്‍ മാനുഷിക സഹായം ഇന്ത്യ വ്യോമമാര്‍ഗം എത്തിച്ചു. 

Advertisment

'ഇന്ത്യയുടെ ഭൂകമ്പ സഹായം കാബൂളില്‍ വിമാനമാര്‍ഗം എത്തി. പുതപ്പുകള്‍, ടെന്റുകള്‍, ശുചിത്വ കിറ്റുകള്‍, ജലസംഭരണ ടാങ്കുകള്‍, ജനറേറ്ററുകള്‍, അടുക്കള പാത്രങ്ങള്‍, പോര്‍ട്ടബിള്‍ വാട്ടര്‍ പ്യൂരിഫയറുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, അവശ്യ മരുന്നുകള്‍, വീല്‍ചെയറുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, ജലശുദ്ധീകരണ ടാബ്ലെറ്റുകള്‍, മെഡിക്കല്‍ ഉപഭോഗവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 21 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ഇന്ന് വിമാനമാര്‍ഗം എത്തിച്ചു.

'ഇന്ത്യ തുടര്‍ന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ മാനുഷിക സഹായം അയയ്ക്കുകയും ചെയ്യും.' എന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Advertisment