ഡല്‍ഹി: നടനും മക്കള്‍ നിധി മയ്യം (എംഎന്‍എം) മേധാവിയുമായ കമല്‍ ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം തമിഴിലാണ് സത്യപ്രതിജ്ഞ വായിച്ചത്.
'എനിക്ക് വളരെ അഭിമാനവും ബഹുമാനവുമുണ്ട്,' കമല്‍ ഹാസന്‍ പാര്‍ലമെന്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി ഡിഎംകെയെ പിന്തുണച്ചിരുന്നു. ഈ പിന്തുണയ്ക്ക് പകരമായാണ് കമല്‍ഹാസന് ഇപ്പോള്‍ ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്.
കമല്‍ഹാസന്റെ പാര്‍ട്ടിയും ഡിഎംകെയും തമ്മില്‍ ഔദ്യോഗിക സഖ്യമുണ്ട്. 2026-ല്‍ തമിഴ്നാട്ടില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും എംഎന്‍എമ്മും ഒരുമിച്ച് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.