/sathyam/media/media_files/2024/11/11/lgXxMDBokQM6iodhlXbu.jpg)
ചെന്നൈ: ഒരു ഭാഷയും തമിഴര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കമല്‍ ഹാസന്‍. മക്കള്‍ നീതി മയ്യം എട്ടാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ തമിഴ്‌നാട് നടത്തിയ ചരിത്രപരമായ പോരാട്ടത്തെ പരാമര്‍ശിച്ചു കൊണ്ട് ഭാഷാപ്രശ്‌നങ്ങളെ നിസ്സാരമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു
'ഒരു ഭാഷയ്ക്കുവേണ്ടി തമിഴര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരെ തൊട്ടു കളിക്കരുത്. തമിഴ് കുട്ടികള്‍ക്ക് പോലും അവര്‍ക്ക് എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. അവര്‍ക്ക് ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്.' കമല്‍ഹാസന്‍ പറഞ്ഞു.
വളരെ വൈകിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അതുകൊണ്ട് തനിക്ക് ഏറെ നഷ്ടമുണ്ടായെന്നും 20 വര്‍ഷം മുമ്പ് വന്നിരുന്നെങ്കില്‍ എന്റെ സംസാരവും നിലപാടും മറ്റൊന്നാകുമായിരുന്നെന്നും താരം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us