/sathyam/media/media_files/2025/05/28/7gQEQoRjGPB5WaN8RNmg.jpg)
ചെന്നൈ: കന്നഡ ഭാഷയെ കുറിച്ചുള്ള തന്റെ സമീപകാല പരാമര്‍ശങ്ങള്‍ക്ക് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം മുതിര്‍ന്ന നടന്‍ കമല്‍ഹാസന്‍ തള്ളിക്കളഞ്ഞു.
തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മാത്രമേ ക്ഷമാപണം നടത്തുകയുള്ളൂ എന്നും നിലവിലെ വിവാദത്തില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് തന്റെ രീതിയെന്നും അതില്‍ ഇടപെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
'എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കാം. അല്ലെങ്കില്‍ ഞാന്‍ ചെയ്യില്ല. ഇതാണ് എന്റെ ശൈലി, ദയവായി ഇതില്‍ കൈകടത്തരുത്. 'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രമോഷണല്‍ പരിപാടിക്കിടെ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍ നടത്തിയ 'കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്' എന്ന പ്രസ്താവന കര്‍ണാടകയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us