/sathyam/media/media_files/2025/09/22/kamal-vijay-2025-09-22-17-14-15.jpg)
ചെന്നൈ: നടനും തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനുമായ വിജയിയെ വിമര്‍ശിച്ച് നടൻ കമല്‍ ഹാസൻ. ആള്‍ക്കൂട്ടം ഒരിക്കലും വോട്ടായി മാറില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ് രാഷ്ട്രീയ റാലികളില്‍ സൃഷ്ടിക്കുന്ന വന്‍ ജനാവലിയെക്കുറിച്ചാണ് കമല്‍ഹാസന്‍ സൂചിപ്പിച്ചത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കള്‍ക്കും തനിക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
‘മക്കള്‍ നീതി മയ്യം’ സ്ഥാപകൻ കമല്‍ ഹാസൻ്റെ ഈ പരാമര്‍ശം വിജയ് സംസ്ഥാനത്തുടനീളം നടത്തുന്ന റാലികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മധുര, തിരുവരൂര്‍, നാഗപട്ടണം തുടങ്ങി നിരവധി ഇടങ്ങളിലായി വിജയ് നടത്തിയ പൊതുയോഗങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു.
ഓഗസ്റ്റില്‍ മധുരയില്‍ നടന്ന റാലിയും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ജന്മനാടായ തിരുവാരൂരിലെ ഒടുവിലത്തെ യോഗവും വിജയിയുടെ ജനാകര്‍ഷകശേഷി തെളിയിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയർത്തുന്ന വിജയ് ഈ വേദികളില്‍ ഭരണത്തിലുള്ള ഡിഎംകെയെ വിമര്‍ശിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍, തിരുവാരൂരിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കുടുംബ ആധിപത്യം എന്നീ വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
തിരുവാരൂരില്‍ അദ്ദേഹം കര്‍ഷകരുടെ പ്രതീകമായ പച്ചത്തൊപ്പി ധരിച്ചു കൊണ്ടാണ് വേദിയില്‍ എത്തിയത്. മെഡിക്കല്‍ കോളേജിലെ പരിമിത സൗകര്യങ്ങള്‍, റോഡ്-റെയില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.