Advertisment

ലക്ഷ്യം രാജ്യസഭ ! കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം; അമ്പരപ്പില്‍ കോണ്‍ഗ്രസ് ക്യാമ്പ്; അനുനയനീക്കം ശക്തം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. രാജ്യസഭ സീറ്റ് വേണമെന്ന കമല്‍നാഥിന്റെ ആവശ്യം കോൺഗ്രസ് തളളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ബിജെപിയിൽ ചേരുമെന്ന സൂചന പുറത്ത് വന്നത്.

New Update
kamal nath

കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. കമല്‍നാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയില്‍ നകുലിന് ഇത്തവണ സീറ്റ് നല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അഭ്യൂഹം. 

കമൽനാഥിനു രാജ്യസഭാ സീറ്റും മകന്‍ നകുൽ നാഥിനു ലോക്സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്തെന്നാണു വിവരം. രാജ്യസഭാ എംപി വിവേക് തൻഖയും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹമുണ്ട്. 

കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും ശക്തമാണ്‌.  മാർച്ച് 3 ന് ഭാരത് ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോൾ കമൽനാഥിനെയും അനുയായികളെയും പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് സൂചന.

Advertisment