/sathyam/media/media_files/2025/12/20/kamikaze-drone-2025-12-20-06-57-55.jpg)
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​യി​രം കോ​ടി രൂ​പ ചെ​ല​വി​ൽ കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ വാ​ങ്ങാനൊരുങ്ങി ഇ​ന്ത്യ​ൻ സൈ​ന്യം.
850 ഡ്രോ​ണു​ക​ളാ​ണ് സൈ​ന്യ​ത്തി​നാ​യി വാ​ങ്ങു​ന്ന​ത്.
ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കു​ന്ന ഡി​ഫ​ൻ​സ് അ​ക്യു​സി​ഷ​ൻ കൗ​ൺ​സി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സികൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.
വാ​ങ്ങു​ന്ന ഡ്രോ​ണു​ക​ൾ മൂ​ന്ന് സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക സേ​ന​ക​ൾ​ക്കും വീ​തി​ച്ചു ന​ൽ​കും.
സ​മീ​പ​ ഭാ​വി​യി​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും പ്ര​തി​രോ​ധ​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us