കങ്കണ റണാവത്തിനെതിരെ മാനനഷ്ടക്കേസ്: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ച കേസിൽ നേരിട്ട് ഹാജരാകാന്‍ പഞ്ചാബ് കോടതി ഉത്തരവ്. കേസ് നീട്ടാനുള്ള ശ്രമം നടക്കില്ലെന്നും കോടതി

New Update
kangana ranaut

ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020–21ലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളാണ് കേസിന് കാരണം.

Advertisment

73 വയസ്സുകാരിയായ മഹിന്ദര്‍ കൗര്‍ നല്‍കിയ പരാതിയിലാണ് കേസ്. എക്‌സ് പോസ്റ്റിലൂടെ തന്നെ തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചുവെന്നും കര്‍ഷക സമരത്തില്‍ സ്ത്രീകളെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഭട്ടിണ്ടയിലെ പ്രത്യേക എംപി–എംഎല്‍എ കോടതി കങ്കണയുടെ ഹാജര്‍വയ്പ്പില്‍നിന്നുള്ള ഒഴിവാക്കല്‍ അപേക്ഷ തള്ളി. ഇത് തുടര്‍ച്ചയായ നാലാമത്തെ അപേക്ഷയാണെന്നും കേസ് നീട്ടാനുള്ള ശ്രമമാണെന്നും കോടതി വിലയിരുത്തി. അടുത്ത വാദം ജനുവരി 15ന് നടക്കും. അന്ന് കങ്കണ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

Advertisment