ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'എമര്‍ജന്‍സി' ചിത്രം കാണാന്‍ ക്ഷണിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്.
കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കും കങ്കണ റണാവത്ത് സമാനമായ ക്ഷണം നല്‍കിയിട്ടുണ്ട്. ജനുവരി 17 ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ വേഷം അവതരിപ്പിക്കുന്നത് കങ്കണ റണാവത്താണ്
ക്ഷണം നല്‍കാന്‍ രാഹുല്‍ ഗാന്ധിയെ കണ്ടപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും കങ്കണ വിമര്‍ശിച്ചു. അദ്ദേഹത്തിന് വലിയ മര്യാദകളൊന്നുമില്ലെന്നാണ് കങ്കണ അഭിപ്രായപ്പെട്ടത്.
എന്നാല്‍ സഹോദരനില്‍ നിന്ന് വ്യത്യസ്തമായി പ്രിയങ്ക വളരെ മാന്യയാണെന്ന് പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധിയുമായുള്ള ആശയവിനിമയം ഓര്‍മ്മിച്ചുകൊണ്ട് കങ്കണ പറഞ്ഞു.
അവര്‍ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കും. പാര്‍ലമെന്റില്‍ ഞങ്ങള്‍ നടത്തിയ വളരെ മനോഹരമായ ഒരു സംഭാഷണമായിരുന്നു അത്
ഞാന്‍ അത് വളരെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. സഹോദരനില്‍ നിന്ന് വ്യത്യസ്തമായി അവര്‍ വളരെ മാന്യയാണ്. അവര്‍ തീര്‍ച്ചയായും വിവേകമതിയാണ്, അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം. അവരോട് സംസാരിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണെന്നും കങ്കണ പറഞ്ഞു.