തമിഴ് മണ്ണിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല; റെയിൽവേ സ്റ്റേഷനിലെ ബോർഡ് മാറ്റി; കേന്ദ്രത്തിനെതിരെ കനിമൊഴിയും സ്റ്റാലിനും

ചെന്നൈ എംജിആര്‍ സെന്‍ട്രലിന് സമീപമുള്ള പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡിന്റെ ചിത്രമാണ് കനിമൊഴി എക്‌സ്  പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത്.

New Update
Untitled

ചെന്നൈ: തമിഴ്നാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡിഎംകെ എംപി കനിമൊഴി കരുണാനിധി. ചെന്നൈയിലെ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനിലെ ഇംഗ്ലീഷ് നാമഫലകം മാറ്റി ഹിന്ദിയിലാക്കിയ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കനിമൊഴി, ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

Advertisment

ചെന്നൈ എംജിആര്‍ സെന്‍ട്രലിന് സമീപമുള്ള പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡിന്റെ ചിത്രമാണ് കനിമൊഴി എക്‌സ്  പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത്.


'കല്ലക്കുടിയില്‍ തുടങ്ങിയ ഈ നീക്കം ഇപ്പോള്‍ ചെന്നൈ പാര്‍ക്ക് സ്റ്റേഷനില്‍ വരെ എത്തിനില്‍ക്കുന്നു. അവര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്താന്‍ പോകുന്നില്ല, ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നതും നിര്‍ത്താന്‍ പോകുന്നില്ല. തമിഴ്നാടിന്റെ ഭാഷാപരമായ സ്വയംഭരണാധികാരത്തെ കേന്ദ്രം വെല്ലുവിളിക്കുകയാണ്.'


കനിമൊഴിയുടെ പ്രതിഷേധത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു നീക്കത്തെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

'തമിഴ് ഭാഷയ്ക്കായി ജീവന്‍ നല്‍കിയവരുടെ പോരാട്ടം വെറുതെയാകില്ല. ഭാഷാ യുദ്ധത്തില്‍ ഇനി ജീവനുകള്‍ നഷ്ടപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല, എന്നാല്‍ തമിഴിനോടുള്ള ഞങ്ങളുടെ സ്‌നേഹവും പോരാട്ടവും മരിക്കുകയുമില്ല. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെ എന്നെന്നേക്കുമായി എതിര്‍ക്കും.'-അദ്ദേഹം വ്യക്തമാക്കി.

Advertisment