കേന്ദ്രം എല്ലാ ദിവസവും തമിഴ്‌നാടിനെ അപമാനിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ടെന്ന് കനിമൊഴി

'കേന്ദ്ര സര്‍ക്കാര്‍ എല്ലാ ദിവസവും തമിഴ്നാടിനെ അപമാനിക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു. ഇന്നലെ വിദ്യാഭ്യാസ മന്ത്രി തമിഴ്നാടിനെ അപമാനിച്ചു.

New Update
ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല; ജനങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ; ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ബി.ജെ.പി നിയന്ത്രണത്തിലാണെന്ന് കനിമൊഴി

ഡല്‍ഹി: കേന്ദ്രം എല്ലാ ദിവസവും തമിഴ്നാടിനെ അപമാനിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ടെന്ന് ഡിഎംകെ എംപി കനിമൊഴി. 

Advertisment

'കേന്ദ്ര സര്‍ക്കാര്‍ എല്ലാ ദിവസവും തമിഴ്നാടിനെ അപമാനിക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു. ഇന്നലെ വിദ്യാഭ്യാസ മന്ത്രി തമിഴ്നാടിനെ അപമാനിച്ചു. അതേസമയം ധനമന്ത്രി തമിഴ്നാട് സര്‍ക്കാരിനെ അപമാനിക്കുന്നത് സ്വയം ഏറ്റെടുത്തിരിക്കുകയാണ്. 


തമിഴ്നാടിന് പദ്ധതികള്‍ നല്‍കി അവര്‍ എന്തോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായി കാണിക്കുന്നു. എന്നാല്‍ എല്ലാ ദിവസവും നിങ്ങള്‍ക്ക് ഞങ്ങളെ അപമാനിക്കാന്‍ കഴിയില്ലെന്നും കനിമൊഴി പറഞ്ഞു.

ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ എതിര്‍ത്ത ഡിഎംകെ എംപിമാര്‍ സംസ്‌കാരമില്ലാത്തവരാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.