/sathyam/media/post_attachments/MdiOwUtCOzsBkIzEhXer.jpg)
ചെന്നൈ: അന്യായമായ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയക്കെതിരെ വിജയം വരെ പോരാടാന്‍ തയ്യാറാണെന്ന് ഡിഎംകെ എംപി കനിമൊഴി. ആദ്യ ഫെയര്‍ ഡീലിമിറ്റേഷന്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കനിമൊഴി.
ഡിഎംകെ ഡീലിമിറ്റേഷനെതിരല്ല, മറിച്ച് ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന അന്യായമായ സമീപനത്തിനെതിരാണെന്ന് അവര്‍ പറഞ്ഞു.
'മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ അതിര്‍ത്തി നിര്‍ണ്ണയത്തിന് എതിരല്ല. എന്നാല്‍ അന്യായമായ അതിര്‍ത്തി നിര്‍ണ്ണയത്തിന് എതിരാണ്.
ജനസംഖ്യാ വളര്‍ച്ച നിയന്ത്രിച്ച തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ചില സംസ്ഥാനങ്ങള്‍ അവരുടെ ജനസംഖ്യാ വളര്‍ച്ച 12-14 ശതമാനമായി കുറച്ചിട്ടുണ്ട്, മറ്റുള്ളവയില്‍ ഇത് 27 ശതമാനം വര്‍ദ്ധിച്ചതായും അവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us