ഇന്ത്യയുടെ ദേശീയ ഭാഷ 'നാനാത്വത്തിൽ ഏകത്വം'. തന്റെ പ്രതിനിധി സംഘം ലോകത്തെ അറിയിക്കാൻ ലക്ഷ്യമിടുന്ന ഒരു സന്ദേശമാണിതെന്ന് കനിമൊഴി

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) ത്രിഭാഷാ ഫോര്‍മുലയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ കടുത്ത പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചോദ്യവും അവരുടെ ഉത്തരവും.

New Update
ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല; ജനങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ; ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ബി.ജെ.പി നിയന്ത്രണത്തിലാണെന്ന് കനിമൊഴി

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനുശേഷം സ്‌പെയിനിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ നയിക്കുന്ന ഡിഎംകെ എംപി കനിമൊഴി കരുണാനിധിയുടെ പ്രസംഗം വൈറലാകുന്നു. 

Advertisment

ഇന്ത്യയുടെ ദേശീയ ഭാഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ ദേശീയ ഭാഷ 'നാനാത്വത്തില്‍ ഏകത്വം' ആണെന്നായിരുന്നു അവരുടെ മറുപടി. തന്റെ പ്രതിനിധി സംഘം ലോകത്തെ അറിയിക്കാന്‍ ലക്ഷ്യമിടുന്ന ഒരു സന്ദേശമാണിതെന്ന് അവര്‍ പറഞ്ഞു.


'ഇന്ത്യയുടെ ദേശീയ ഭാഷ ഐക്യവും വൈവിധ്യവുമാണ്. ഈ പ്രതിനിധി സംഘം ലോകത്തിന് നല്‍കുന്ന സന്ദേശം അതാണ്, ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതാണ്.' മാഡ്രിഡിലെ ഇന്ത്യന്‍ പ്രവാസികളില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) ത്രിഭാഷാ ഫോര്‍മുലയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ കടുത്ത പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചോദ്യവും അവരുടെ ഉത്തരവും.