കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ് ചെയ്ത ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

New Update
G

ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രസ ഹൈക്കോടതി.

Advertisment

കനിമൊഴി അവിഹിത സന്തതിയാണെന്ന പരാമർശമാണ് ബിജെപി നേതാവായ എച്ച് രാജയെ കുരുക്കിലാക്കിയത്. ആറ് മാസത്തെ തടവാണ് രാജയ്ക്ക് കോടതി വിധിച്ചത്.

ഗവർണർ ബൻവാരിലാൽ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തെ ന്യായീകരിക്കുന്നതിനിടെയാണ് രാജ അധിക്ഷേപ പരാമർശം നടത്തിയത്. ട്വീറ്റിനെതിരെ കനിമൊഴി നൽകിയ പരാതിയിന്മേലാണ് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

“ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല.

ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗര്‍ രമേഷിന്റെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തും”- എന്നായിരുന്നു എച്ച് രാജ തമിഴില്‍ ട്വീറ്റ് ചെയ്തത്.

Advertisment