ഡൽഹി: നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ ദ്രാവിഡ സംഘടന.
പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകുമെന്നാണ് ദ്രാവിഡ സംഘടനയായ ടിഡിപികെ പ്രഖ്യാപനം നടത്തിയത്. കങ്കണയെ തല്ലിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിൻ്റെ വീട്ടിലേക്ക് സമ്മാനം അയച്ചു കൊടുക്കുമെന്നാണ് പ്രഖ്യാപനം.