Advertisment

1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലെന്ന് ആവര്‍ത്തിച്ച് കങ്കണ റണാവത്ത്

നമ്മുടെ മുന്‍ഗാമികള്‍ മുഗളന്മാരുടെ കീഴിലും ബ്രിട്ടീഷുകാര്‍ക്ക് കീഴിലും നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ചു. 1947 ല്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു.

New Update
nethaji kangana.jpg

ഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലെന്ന് ആവര്‍ത്തിച്ച് സിനിമാ നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്.

Advertisment

മാണ്ഡി ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കങ്കണ ഒരു പൊതുറാലിയില്‍ സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയിക്കാണുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടു.

നമ്മുടെ മുന്‍ഗാമികള്‍ മുഗളന്മാരുടെ കീഴിലും ബ്രിട്ടീഷുകാര്‍ക്ക് കീഴിലും നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ചു. 1947 ല്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു.

എന്നാല്‍ അതിനുശേഷം പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന് കീഴിലായിരുന്നു രാജ്യം. ശരിയായ അര്‍ത്ഥത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തപ്പോഴാണ്. കങ്കണ പറഞ്ഞു.

അത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, സനാതനത്വവും നല്‍കി. ഭയമില്ലാതെ സ്വന്തം മതം ആചരിക്കാനും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനുമുള്ള സ്വാതന്ത്ര്യം നല്‍കി എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യം ലഭിച്ച സമയത്ത് എന്തുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാത്തതെന്നും കങ്കണ ചോദിച്ചു.

Advertisment