കന്നഡയില്‍ സംസാരിക്കൂ. എനിക്ക് ഇംഗ്ലീഷ് അറിയില്ല. ചിക്കമംഗളൂരുവില്‍ കാനറ ബാങ്ക് ശാഖയില്‍ ഇംഗ്ലീഷ് ഭാഷ അറിയാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

കന്നഡ സംസാരിക്കാന്‍ അറിയാവുന്ന ജീവനക്കാരെ ബാങ്കുകളില്‍ നിയമിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു

New Update
Untitledncrrain

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കനാറ ബാങ്ക് ശാഖയില്‍ ഇംഗ്ലീഷ് ഭാഷ അറിയാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ഒരു യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Advertisment

അക്കൗണ്ടില്‍ ഉണ്ടായിരുന്ന ആശുപത്രി ചെലവിനായുള്ള തുകയില്‍ നിന്ന് പണം പിടിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവതി, ബാങ്ക് ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ കന്നഡയില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കന്നഡ ഭാഷ അറിയാത്തതിനെ തുടര്‍ന്ന് ആശയവിനിമയം തടസ്സപ്പെട്ടു.


മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥയോട് യുവതി, തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കന്നഡയില്‍ സംസാരിക്കണമെന്നും ആവശ്യമുന്നയിച്ചെങ്കിലും, ഉദ്യോഗസ്ഥ കന്നഡ മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് മറുപടി നല്‍കി. 


ഇതിനെതിരെ കന്നഡ സേന അടക്കമുള്ള പ്രാദേശിക കന്നഡ സംഘടനകള്‍ രംഗത്തെത്തി. ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്കും കൃഷി ഉപജീവനമായിരിക്കുന്നവര്‍ക്കും ബാങ്ക് സേവനങ്ങള്‍ ലഭിക്കാന്‍ ഭാഷാ തടസ്സം വലിയ പ്രശ്‌നമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.


കന്നഡ സംസാരിക്കാന്‍ അറിയാവുന്ന ജീവനക്കാരെ ബാങ്കുകളില്‍ നിയമിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഭാഷാനയത്തെക്കുറിച്ചുള്ള പൊതുചര്‍ച്ചകളും ഈ സംഭവവുമായി ബന്ധപ്പെട്ട് ശക്തമാകുകയാണ്.

Advertisment