കുരുമുളക് സ്പ്രേ അടിച്ചു, തല ചുമരിൽ ഇടിച്ചു, ദേഹമാസകലം മർദ്ദനം; കന്നഡ നടി ശ്രുതിയെ ആക്രമിച്ച് ഭർത്താവ്

20 വര്‍ഷത്തിലേറെയായി വിവാഹിതരായ ഈ ദമ്പതികള്‍ രണ്ട് കുട്ടികളുമായി ഹനുമന്തനഗറില്‍ താമസിക്കുകയായിരുന്നു

New Update
Untitledmansoonrain

ബെംഗളൂരു: കന്നഡ നടി ശ്രുതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. കുടുംബ, സാമ്പത്തിക തര്‍ക്കങ്ങള്‍ ആരോപിച്ച് വേര്‍പിരിഞ്ഞ ഭര്‍ത്താവ് ആക്രമിച്ചതായാണ് പരാതി. പ്രതി കുരുമുളക് സ്‌പ്രേ അടിക്കുകയും, വാരിയെല്ലുകളിലും, തുടയിലും, കഴുത്തിലും കുത്തുകയും, തല ചുമരില്‍ ഇടിക്കുകയും ചെയ്തു.

Advertisment

ജൂലൈ നാലിനാണ് സംഭവം നടന്നത്. ശ്രുതി എന്നറിയപ്പെടുന്ന മഞ്ജുള സ്വകാര്യ ചാനല്‍ അവതാരകയും ടെലിവിഷന്‍ താരവുമാണ്. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അംബരീഷ് ആണ് താരത്തിനെ ആക്രമിച്ചത്.


അമൃതധാരേ പോലുള്ള ജനപ്രിയ സീരിയലുകളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന ശ്രുതി, ബന്ധത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് അംബരീഷുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

20 വര്‍ഷത്തിലേറെയായി വിവാഹിതരായ ഈ ദമ്പതികള്‍ രണ്ട് കുട്ടികളുമായി ഹനുമന്തനഗറില്‍ താമസിക്കുകയായിരുന്നു. തുടര്‍ന്ന് ഏപ്രിലില്‍ ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ കാരണം ശ്രുതി സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

Advertisment