തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം: കാരണം ഇറച്ചി കടകളെന്ന് കാണ്‍പൂര്‍ മേയര്‍: ഇറച്ചി, മീന്‍ കടകള്‍ പൊളിക്കാന്‍ ഉത്തരവ്

താമസക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഉറപ്പുനല്‍കി. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
dog Untitled..90.jpg

കാണ്‍പൂര്‍: കാണ്‍പൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി ഇറച്ചി, മീന്‍ കടകള്‍ പൊളിക്കാന്‍ കാണ്‍പൂര്‍ മേയര്‍ പ്രമീള പാണ്ഡെ ഉത്തരവിട്ടു. തെരുവ് നായ്ക്കള്‍ അക്രമാസക്തമാകാന്‍ കാരണം ഇത്തരം കടകളാണെന്ന് മേയര്‍ പറഞ്ഞു.

Advertisment

രോഷാകുലരായ നിവാസികള്‍ പോലീസിന്റെ ഇടപെടലിന്റെ അഭാവത്തെ വിമര്‍ശിക്കുകയും നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. താമസക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഉറപ്പുനല്‍കി.

അതേസമയം, കടകള്‍ പൊളിക്കുന്നതിനിടെ കടയുടമകള്‍ പ്രതിഷേധിക്കുകയും മണ്ണുമാന്തി യന്ത്രങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മേയര്‍ അവരുടെ ആവശ്യം പരിഗണിച്ചില്ല. 44 കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment