മതം സംശയിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്റെ പാന്റ് അഴിച്ചുനോക്കി മതം സ്ഥിരീകരിച്ചു. കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി നടന്ന സംഘപരിവാര്‍ സംഘടനകളുടെ പരിശോധനകളില്‍ മുസ്ലിം തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനമേറ്റതായി ആരോപണം

മുസാഫര്‍പൂരിലെ ഒരു ധാബയില്‍ ജോലി ചെയ്തിരുന്ന താജമ്മുല്‍, തന്റെ മതം സംശയിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പാന്റ് അഴിച്ചുനോക്കി മതം സ്ഥിരീകരിച്ചതിനുശേഷം തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞു.

New Update
Untitledisreltrm

ലക്നൗ: കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി നടന്ന സംഘപരിവാര്‍ സംഘടനകളുടെ പരിശോധനകളില്‍ മുസ്ലിം തൊഴിലാളിയായ താജമ്മുലിന് ക്രൂര മര്‍ദ്ദനമേറ്റതായി ആരോപണം.

Advertisment

മുസാഫര്‍പൂരിലെ ഒരു ധാബയില്‍ ജോലി ചെയ്തിരുന്ന താജമ്മുല്‍, തന്റെ മതം സംശയിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പാന്റ് അഴിച്ചുനോക്കി മതം സ്ഥിരീകരിച്ചതിനുശേഷം തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞു.


ഹിന്ദുമത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടനമായ കന്‍വാര്‍ യാത്ര ജൂലൈ 11ന് ആരംഭിക്കും. ഇതിന് മുന്നോടിയായി, യശ്‌വീര്‍ ജി എന്ന മതനേതാവും അനുയായികളും കടകളിലും ഹോട്ടലുകളിലും മതപരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളുടെ ഭാഗമായി, താജമ്മുല്‍ ജോലി ചെയ്തിരുന്ന ധാബയിലും സംഘം എത്തി. 


താജമ്മുല്‍ തന്റെ പേര് 'ഗോപാല്‍' എന്ന് പറഞ്ഞെങ്കിലും, സംഘം തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ കയ്യിലില്ലെന്ന് പറഞ്ഞതോടെ, അവര്‍ പാന്റ് അഴിച്ചുനോക്കി മതം പരിശോധിച്ച് പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് താജമ്മുല്‍ പറയുന്നത്.

കന്‍വാര്‍ യാത്രയ്ക്കിടെ മുസ്ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, എല്ലാ ഭക്ഷണശാലാ ഉടമകളും കടയ്ക്ക് മുന്നില്‍ പേരുപ്ലേറ്റ് പ്രദര്‍ശിപ്പിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. കര്‍മസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണെന്ന് പൊലീസ് വിശദീകരിച്ചു.

Advertisment