New Update
/sathyam/media/media_files/2024/12/31/Bs5ZQdTRrC1o6izz4B6O.jpg)
കന്യാകുമാരി: ഇന്ത്യയിലെ ആദ്യത്തെ കടലിലൂടെയുള്ള ​ചില്ലുപാലം കന്യാകുമാരിയിൽ നാടിനു സമർപ്പിച്ചു. വിവേകാനന്ദ സ്മാരകത്തെ തിരുവള്ളുവർ പ്രതിമയുമായി ബന്ധിപ്പിക്കുന്ന പാലം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉ​ദ്ഘാടനം ചെയ്‌തു.
Advertisment
77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന് 37 കോടി രൂപയാണ് നിർമാണചെലവ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച പാലത്തിന് ശക്തമായ കടൽക്കാറ്റ് ഉൾപ്പെടെയുള്ള സമുദ്ര സാഹചര്യങ്ങളെ ചെറുക്കാൻ ശേഷിയുണ്ടെന്ന് തമിഴ്നാട് മന്ത്രി ഇ വി വേലു വ്യക്തമാക്കി.
കന്യാകുമാരിയിലെ രണ്ട് പ്രധാന വിനോദ സഞ്ചാര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിലുടെയുള്ള വിനോദസഞ്ചാരികളുടെ യാത്ര കടലിന്റെ മനോഹാരിത കാട്ടിത്തരും എന്ന കാര്യത്തിൽ സംശയം വേണ്ട.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us