കര്‍ണാടകയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശബരിമലയിലേക്ക് വരാനിരുന്ന ഭക്തര്‍ക്കാണ് പരിക്ക്

കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 

New Update
india

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

Advertisment

സായിനഗറില്‍ ക്ഷേത്രത്തിലെ മുറിയില്‍ കിടന്ന് ഭക്തര്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. 


പരിക്കേറ്റ ഒന്‍പതുപേരെയും ഉടന്‍ തന്നെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


 ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തര്‍ സിലിണ്ടര്‍ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്ഫോടനത്തില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിനായി വരാനിരുന്ന ഭക്തര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.

Advertisment