/sathyam/media/media_files/2025/01/17/6QGihZo3Lo6mMLSvYmZr.jpg)
മുംബൈ: ഭര്‍ത്താവ് സെയ്ഫ് അലി ഖാന് കുത്തേറ്റതിന് പിന്നാലെ സംഭവത്തെയും തുടര്‍ന്നുണ്ടായ മാധ്യമ റിപ്പോര്‍ട്ടുകളെയും അഭിസംബോധന ചെയ്ത് കരീന കപൂര്‍ രംഗത്ത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു പൊതു പ്രസ്താവന പുറത്തിറക്കിയാണ് കരീന പ്രതികരിച്ചത്.
തന്റെ കുടുംബത്തിന് അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞ ദിവസമായിരുന്നു കടന്നുപോയതെന്നും ദുഷ്‌കരമായ ഈ കാലയളവില്‍ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് തന്റെ പ്രസ്താവനയില്‍ കരീന അഭ്യര്‍ത്ഥിച്ചു
ആശങ്കയ്ക്കും പിന്തുണയ്ക്കും നന്ദി. നിരന്തരമായ പരിശോധന സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അത് തന്റെ കുടുംബത്തിന് വളരെ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.
സംഭവിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങളെ വിശകലനം ചെയ്യാന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഈ സമയത്ത് മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളില്‍ നിന്നും കവറേജുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഞാന്‍ ബഹുമാനത്തോടെയും വിനയത്തോടെയും അഭ്യര്‍ത്ഥിക്കുന്നു
നിരന്തരമായ സൂക്ഷ്മപരിശോധന ഞങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും കരീന പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us