ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ആരോപണം.
ബിഹാറില്‍ നിന്നുള്ള റിതേഷ് കുമാര്‍ എന്ന പ്രതി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
റിതേഷ് പെണ്‍കുട്ടിയെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഷെഡിലേക്ക് ഓടി. ഈ സമയത്ത്, പ്രതി പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി കൊണ്ടുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോക്സോ നിയമപ്രകാരം കൊലപാതകക്കുറ്റത്തിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
ചില രേഖകള്‍ ശേഖരിക്കാനും ഐഡന്റിറ്റി പരിശോധിക്കാനും പോലീസ് റിതേഷിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയപ്പോള്‍ അവര്‍ക്കെതിരെ കല്ലെറിഞ്ഞ ശേഷം റിതേഷ് ഓടിപ്പോകാന്‍ ശ്രമിച്ചതായി ഹുബ്ബള്ളി പോലീസ് കമ്മീഷണര്‍ ശശി കുമാര്‍ പറഞ്ഞു.
മറുപടിയായി ഞങ്ങളുടെ വനിതാ ഓഫീസര്‍ അന്നപൂര്‍ണ ആകാശത്തേക്ക് ഒരു മുന്നറിയിപ്പ് വെടിയുതിര്‍ത്തു. ഇയാള്‍ വീണ്ടും ഓടിയപ്പോള്‍ രക്ഷപ്പെടാതിരിക്കാന്‍ ഇയാള്‍ക്കു നേരെയും വെടിയുതിര്‍ത്തു.
ഒരു വെടിയുണ്ട കാലിലും മറ്റൊന്ന് പുറകിലും തുളച്ചുകയറി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചു. കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.