വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു, പ്രതി സ്വയം തീകൊളുത്തി; നില ഗുരുതരം

ആനന്ദ് കുമാറിന് 70% പൊള്ളലേറ്റതായും, നില ഗുരുതരമാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.

New Update
Untitledbircsmodi

ചിക്കബല്ലാപൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം. കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. മഞ്ചന്‍ബെലെ ഗ്രാമത്തില്‍ 20കാരനായ ആനന്ദ് കുമാര്‍ എന്ന യുവാവ്, വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബന്ധുവായ വൈശാലി എന്ന പെണ്‍കുട്ടിയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനര്‍ ഒഴിക്കുകയായിരുന്നു.

Advertisment

ആനന്ദ് കുമാര്‍, വൈശാലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വൈശാലി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ ആനന്ദ്, ടോയ്ലറ്റ് ആസിഡ് ക്ലീനര്‍ മുഖത്ത് ഒഴിച്ചു.


തുടര്‍ന്ന്, ഇയാള്‍ വീടിന് പുറത്ത് ഡീസല്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പ്രതി ഉപയോഗിച്ച ടോയ്ലറ്റ് ആസിഡ് ക്ലീനറിന് അത്ര ശക്തിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ പെണ്‍കുട്ടിക്ക് മുഖത്ത് ചെറിയ ചുണങ്ങും ചുവപ്പുമാത്രമാണ് ഉണ്ടായത്. ഗുരുതര പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ആനന്ദ് കുമാറിന് 70% പൊള്ളലേറ്റതായും, നില ഗുരുതരമാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് ചിക്കബല്ലാപൂര്‍ പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

 

Advertisment