അ​ന്യ​ജാ​തി​ക്കാ​ര​നെ പ്ര​ണ​യി​ച്ച മ​ക​ളെ ബ​ല​മാ​യി വി​ഷം കു​ടി​പ്പി​ച്ച് കൊ​ന്ന് ആ​ത്മ​ഹ​ത്യ​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത് പി​താ​വ്

ശങ്കറിന പുറമേ മറ്റ് രണ്ടുപേര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്ക് ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

New Update
Untitled

ബംഗളൂരു: അന്യജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് വിഷം കുടിപ്പിച്ച് കൊലപ്പെടുത്തി. ശേഷം മരണം ആത്മഹത്യയാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു.


Advertisment

കര്‍ണാടകയിലെ മേളാക്കുണ്ട ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. 18കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബവും നാട്ടുകാരും പൊലിസിനോട് പറഞ്ഞിരുന്നത്. ഇതു തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.


മരണത്തില്‍ സംശയം ഉണ്ടെന്ന യുവാവിന്റെ പരാതി അന്വേഷിച്ചപ്പോള്‍ കൊലപാതകം വെളിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറാണ് കൊലപാതകം നടത്തിയത് എന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ശങ്കറിന് അഞ്ചു പെണ്‍മക്കളാണ്. ഇവരില്‍ ഒരാള്‍ അന്യജാതിക്കാരനുമായി വിവാഹം കഴിച്ചാല്‍ മറ്റുള്ളവരുടെ ഭാവി പോകുമെന്ന ആശങ്കയില്‍ പ്രണയത്തില്‍ നിന്ന് പിന്മാറണണെന്ന് ശങ്കര്‍ മകളോട് ആവശ്യപ്പെട്ടിരുന്നു.


പഠനത്തില്‍ ശ്രദ്ധ അത്യാവശ്യമാണെന്നും മറ്റെല്ലാം മറക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷേ, പെണ്‍കുട്ടി പ്രണയം ഉപേക്ഷിക്കാന്‍ സമ്മതിച്ചില്ല. മകളുമായി വലിയ വാക്കേറ്റം നടന്നതിനു ശേഷം പിതാവ് ബലമായി മകളുടെ വായ തുറപ്പിച്ച് കീടനാശിനി കുടിപ്പിച്ചു; പിന്നീട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.


സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായും ശങ്കറിന പുറമേ മറ്റ് രണ്ടുപേര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്ക് ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisment