'നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളുടെ പ്രസവം ഞങ്ങള്‍ മറ്റെവിടെയെങ്കിലും നടത്തിത്തരാം.', വനിതാ പത്രപ്രവർത്തകയുടെ ചോദ്യത്തിന് കോൺഗ്രസ് എംഎൽഎയുടെ വിവാദ പ്രസ്താവന

ആര്‍.വി. ദേശ്പാണ്ഡെയുടെ മറുപടി കേട്ട് വനിതാ പത്രപ്രവര്‍ത്തക അല്പം അസ്വസ്ഥയായി വീണ്ടും ചോദിച്ചു, 'എന്താണ് നിങ്ങള്‍ പറഞ്ഞത്?

New Update
Untitled

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ആര്‍വി ദേശ്പാണ്ഡെ നടത്തിയ പ്രസ്താവന വിവാദത്തില്‍. ഒരു വനിതാ പത്രപ്രവര്‍ത്തകയ്ക്ക് മോശം മറുപടി നല്‍കിയതിന് ശേഷം ആര്‍വി ദേശ്പാണ്ഡെയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലാകുകയാണ്.


Advertisment

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, ഒരു വനിതാ പത്രപ്രവര്‍ത്തക ആര്‍.വി. ദേശ്പാണ്ഡെയോട് നിങ്ങളുടെ പ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍ ആശുപത്രി ഇല്ലെന്നും അതിനാല്‍ ഗര്‍ഭിണികള്‍ക്ക് പ്രസവസമയത്ത് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുവെന്നും പറഞ്ഞു.


ഇതിന് മറുപടിയായി നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളുടെ പ്രസവം ഞങ്ങള്‍ മറ്റെവിടെയെങ്കിലും നടത്തിത്തരാം എന്ന് ആര്‍.വി. ദേശ്പാണ്ഡെ പറയുകയായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കര്‍ണാടക മുന്‍ മന്ത്രിയായ ആര്‍വി ദേശ്പാണ്ഡെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു വനിതാ പത്രപ്രവര്‍ത്തക ആര്‍വി ദേശ്പാണ്ഡെയോട് ചോദിച്ചു, 'ജോയ്ദ താലൂക്കില്‍ എപ്പോഴാണ് ആശുപത്രി ലഭിക്കുക? അവിടത്തെ ജനങ്ങള്‍, പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നു.'

ആര്‍.വി. ദേശ്പാണ്ഡെയുടെ മറുപടി കേട്ട് വനിതാ പത്രപ്രവര്‍ത്തക അല്പം അസ്വസ്ഥയായി വീണ്ടും ചോദിച്ചു, 'എന്താണ് നിങ്ങള്‍ പറഞ്ഞത്?' ഇതിന് ദേശ്പാണ്ഡെ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു, 'നിങ്ങളുടെ പ്രസവത്തിനുള്ള സമയം വരുമ്പോള്‍, ഞങ്ങള്‍ മറ്റെവിടെയെങ്കിലും പ്രസവം നടത്തും.'


വനിതാ പത്രപ്രവര്‍ത്തക വീണ്ടും എംഎല്‍എ ദേശ്പാണ്ഡെയോട് കാര്യത്തിന്റെ ഗൗരവം വിശദീകരിച്ചു, 'പ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു ആശുപത്രിയുടെ ആവശ്യകത വളരെ കൂടുതലാണ്.' ഇതിന് ദേശ്പാണ്ഡെ 'ശരി' എന്ന് മറുപടി നല്‍കി മൗനം പാലിച്ചു


ഈ പ്രവൃത്തിക്ക് മാപ്പ് പറയണമെന്ന് വനിതാ പത്രപ്രവര്‍ത്തകയുടെ മീഡിയ ചാനല്‍ എംഎല്‍എ ദേശ്പാണ്ഡെയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. 

'ഒരു വശത്ത് രാഹുല്‍ ഗാന്ധി സ്‌നേഹത്തെയും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ മറുവശത്ത് അദ്ദേഹത്തിന്റെ നേതാക്കള്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. അമ്മമാരെയും സ്ത്രീകളെയും അപമാനിക്കുന്നത് രാഷ്ട്രീയമല്ല, മറിച്ച് മൂല്യങ്ങളുടെ ലംഘനമാണ്.'ബിജെപി വക്താവ് വിജയ് പ്രസാദ് പറഞ്ഞു.

Advertisment