അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി

കേരളവും കർണാടകയും സഹകരിച്ച് തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കോടതിയുടെ നിർദേശം.

New Update
karnataka high court arjun

ഷിരൂരിൽ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താൽക്കാലികമായി നിർത്തിയെന്ന് കർണാടക അറിയിച്ചിരുന്നു.

Advertisment

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളവും കർണാടകയും സഹകരിച്ച് തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കോടതിയുടെ നിർദേശം.

Advertisment