/sathyam/media/media_files/2025/10/26/kurnool-2025-10-26-15-41-28.jpg)
ഹൈദരാബാദ്: 20 പേരുടെ ജീവനെടുത്ത ആന്ധ്രാപ്രദേശിലെ കർണൂൽ ബസ് അപകടത്തിനു വഴിവെച്ചത് മദ്യ ലഹരിയിലെത്തിയ ബൈക്ക് യാത്രികനെന്ന് ഫോറൻസിക് റിപ്പോർട്ട്
ബൈക്ക് യാത്രികൻ ബി. ശിവശങ്കർ മദ്യപിച്ച് വാഹനമോടിച്ചാണ് അപകടത്തിൽ പെട്ടതെന്ന് കർണൂൽ ഡിഐജി കെ. പ്രവീൺ പറഞ്ഞു.
ബൈക്ക് ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്നും ബൈക്കിന്റെ ഹെഡ്‌ലൈറ്റ് പ്രവർത്തിച്ചിരുന്നില്ല എന്നും ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/24/kurnool-bus-accident-2025-10-24-14-57-06.jpg)
മദ്യപിച്ച് അമിതവേഗത്തിൽ ഓടിക്കുന്നതിനിടെയാണ് ബൈക്ക് നനഞ്ഞ റോഡിൽ തെന്നി വീണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രികൻ മദ്യപിച്ചിരുന്നു എന്നതിന് മതിയായ തെളിവുകൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇത് സ്ഥിരീകരിച്ചു,' ഡിഐജി പറഞ്ഞു.
അപകടത്തിൽ ബൈക്ക് യാത്രികനായ ശിവശങ്കർ കൊല്ലപ്പെടുകയും പിൻസീറ്റിലിരുന്ന യെറി സ്വാമി എന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്.
ബൈക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെയാണ് ബസിന് തീപിടിച്ചത്. തീപിടിച്ച ബസിൽ കുടുങ്ങിയ ഇരുപതോളം പേരാണ് വെന്തു മരിച്ചത്.
ബസ് ഇടിക്കുന്നതിനു മുമ്പ് തന്നെ ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നുവെന്ന് പൊലീസ് നേരത്തെ നിഗമനത്തിലെത്തിയിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/26/kurnool-2025-10-26-15-41-28.jpg)
ബൈക്ക് അപകടത്തിൽപെട്ട് റോഡിൽ വീണ് ഏതാനും മിനിറ്റുകൾ കഴിഞ്ഞാണ് ബസ് ബൈക്കിനു മുകളിലൂടെ കയറിയത്.
അടിയിലായ ബൈക്കുമായി ഏകദേശം 300 മീറ്ററോളം ബസ് ഓടി നീങ്ങി. ഇതിനു പിന്നാലെയാണ് തീ പിടിത്തം ഉണ്ടായതെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us