കരൂര്‍ ദുരന്തം: മരണം 41 ആയി, ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്ന് ഹര്‍ജി; വിജയ്ക്ക് ഇന്ന് നിര്‍ണായകം

New Update
karoor

ചെന്നൈ: തമിഴ്‌നാട്ടിലെ  കരൂരില്‍  ടിവികെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരണം 41 ആയി. ചികിത്സയിലിരുന്ന കരുര്‍ സ്വദേശിനി സുഗുണയാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ ടിവികെ അധ്യക്ഷനായ നടന്‍ വിജയ്ക്ക് ഇന്ന് നിര്‍ണായകമാണ്.

Advertisment

അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം ( ടിവികെ ) സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കരൂര്‍ ദുരന്തത്തിന്റെ പേരില്‍ ടിവികെക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ രണ്ടുഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടിവികെയുടെ ഭാവി പ്രചാരണ പരിപാടികള്‍ക്കൊന്നും അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഒന്ന്. ശനിയാഴ്ചത്തെ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഒരാളാണ് ഹര്‍ജിക്കാരന്‍. ടിവികെയുടെ രജിസ്ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് രണ്ടാമത്തെ ഹര്‍ജി. ഈ ഹര്‍ജികളും കോടതി ഇന്നു പരിഗണിച്ചേക്കും.

Advertisment