കരൂർ ദുരന്തത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയേക്കും.തെളിവെടുപ്പും തുടർ നടപടികളും പിന്നാലെ

താമസിയാതെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട്‌ നൽകും. 

New Update
karoor

കരൂർ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റിലായ, ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. 

Advertisment

തെളിവെടുപ്പ് നടത്തലും തുടർ നടപടികളും ബാക്കിയാണ്.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടിവികെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവർ മുൻ‌കൂർ ജാമ്യത്തിനു ശ്രമിച്ചതിനാൽ, കോടതി തീരുമാനം വരെ പോലീസ് കാക്കുമോ എന്നതും ശ്രദ്ധേയമാണ്.

താമസിയാതെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട്‌ നൽകും. 

തെളിവെടുപ്പു ഇതിനോടകം ജസ്റ്റിസ് അരുണ ജഗദീശൻ പൂർത്തിയാക്കിഎന്നാണ് വിവരം. ആൾക്കൂട്ട ദുരന്തത്തിന്റെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെങ്കിൽ സുപ്രീംകോടതി ജഡ്ജി കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ്, ഇന്നലെ കരൂരിൽ എത്തിയ ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെട്ടത്. 

സംഘാടനപിഴവെന്നു സർക്കാരും, സുരക്ഷ പിഴവെന്നു ടിവികെയും കാരണം നിരത്തുമ്പോൾ, ഇനിയുള്ള ഇരുവിഭാഗത്തിന്റെ ഓരോ നീക്കങ്ങളും നിർണായകമാണ്.

Advertisment