കരുണാനിധിയുടെ സ്മാരകത്തിൽ തമിഴ്‌നാട് സർക്കാരിൻ്റെ 'ക്ഷേത്ര' ലോഗോ. ഉടന്‍ നീക്കം ചെയ്യണമെന്ന് ബിജെപി

'ഹിന്ദുക്കളുടെ വികാരങ്ങളുമായി കളിക്കുന്നത് ഭാവിയില്‍ ഡി.എം.കെ.ക്ക് നഷ്ടം വരുത്തും,' അദ്ദേഹം പോസ്റ്റില്‍ എഴുതി.

New Update
karunannidhi

ചെന്നൈ: മറീന ബീച്ചില്‍ കലൈഞ്ജര്‍ കരുണാനിധിയുടെ സ്മാരകത്തിന് മുകളിലുള്ള ഒരു ക്ഷേത്രത്തിന്റെ പകര്‍പ്പില്‍ വിമര്‍ശനവുമായി ബിജെപി രംഗത്ത്. ഇത് ഉടന്‍ നീക്കം ചെയ്യണമെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി അആവശ്യപ്പെട്ടു.

Advertisment

'കരുണാനിധിയുടെ ശവകുടീരത്തിലെ ക്ഷേത്രഗോപുരത്തിന്റെ ചിത്രീകരണം ശക്തമായി അപലപിക്കുന്നു. ഇത് മുഴുവന്‍ ഹിന്ദു സമൂഹത്തെയും അനാദരിക്കുന്ന പ്രവൃത്തിയാണ്. ശ്രീവില്ലിപുത്തൂര്‍ ക്ഷേത്ര 'ഗോപുര'ത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി.


'മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ശവകുടീരത്തിന് മുകളില്‍ ക്ഷേത്രഗോപുരം സ്ഥാപിച്ചതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഇത് അഹങ്കാരത്തിന്റെയും മണ്ടത്തരത്തിന്റെയും പരകോടിയാണ്. മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഒരു ക്ഷേത്രഗോപുരം എങ്ങനെ ചിത്രീകരിക്കാന്‍ കഴിയും. 

ഇത് ഹിന്ദുവിന്റെ വിശ്വാസത്തിനും വിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ഇത് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

'ഹിന്ദുക്കളുടെ വികാരങ്ങളുമായി കളിക്കുന്നത് ഭാവിയില്‍ ഡി.എം.കെ.ക്ക് നഷ്ടം വരുത്തും,' അദ്ദേഹം പോസ്റ്റില്‍ എഴുതി.

Advertisment